റിയാദ്: (gccnews.com) നാട്ടിൽ പോകാനായുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായ പ്രവാസി മലയാളി ആശുപത്രിയിൽ അന്തരിച്ചു . കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീൻ കുഞ്ഞു (53) ആണ് മരിച്ചത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽനിന്ന് എത്തിയിട്ട് നാല് വർഷമായി.
നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഉപ്പ: പരേതരായ അലി കുഞ്ഞു ഉമ്മ: സൈനുബ കുഞ്ഞു. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ.
#Expatriate #Malayali #passedaway #Riyadh