സൗദി അറേബ്യ : മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി സൗദി അറേബ്യയിൽ ബംഗാൾ സ്വദേശിയുടെ കുത്തേറ്റു മരിച്ചു.
കാരാകുർശ്ശി പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്‌ദിന്റെ മകൻ അബ്‌ദുൽ മജീദാണ് (44) മരിച്ചത്. സൗദിയിലെ അബഹയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ജോലിക്കെത്തിയ ബംഗാളി സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് വിവരം. കാരണം അറിവായിട്ടില്ല.
15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ സൈനുദ്ദീൻ സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്.
മകൾ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുൻപാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.
#native #Mannarkad #Pullissery #stabbed #death #native #Bengal #SaudiArabia.