---
title: "#KUWAIT | കുവൈത്തിൽ ട്രാഫിക്ക് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 42 പേരുൾപ്പെടെ 61 പേർ പിടിയിൽ"
english_title: "#KUWAIT #61people #including #42minors #arrested #during #trafficcheck #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168455/kuwait-61people-including-42minors-arrested-during-trafficcheck-kuwait"
published_at: "2023-12-11T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576f2f3d6d84_kuwait.jpg"
keywords: []
---

# #KUWAIT | കുവൈത്തിൽ ട്രാഫിക്ക് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 42 പേരുൾപ്പെടെ 61 പേർ പിടിയിൽ

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രയാപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിനിൽ പ്രയാപൂർത്തിയാകാത്ത 42 പേർ അടക്കം വാഹനമോടിച്ച 61 പേർ കസ്റ്റഡിയിൽ.

ഡിസംബർ 2 മുതൽ ഡിസംബർ 8 വരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് പ്രായപൂർത്തിയാകാത്തവരെ പിടികൂടിയത്.

ബാക്കിയുള്ളവർ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനുമാണ് പിടിയിലായത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു.

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലും നടന്ന ട്രാഫിക് ക്യാമ്പയിനുകളിൽ 18,940 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.

കൂടാതെ വർക്ക് പെർമിറ്റിൻറെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് അനധികൃതമായി തങ്ങിയതിന് 14 പേർ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ജുഡീഷ്യറി അന്വേഷിക്കുന്ന 55 വാഹനങ്ങളും പിടിച്ചെടുത്തു. അബോധാവസ്ഥിലായിരുന്ന ഒരാളെയും അധികൃതർ അറസ്റ്റ് ചെയ്തു. കാറുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗാരേജിലേക്കും അറസ്റ്റിലായവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്കും റഫർ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168455/kuwait-61people-including-42minors-arrested-during-trafficcheck-kuwait)