മസ്കത്ത് : (gccnews.in) മയക്കുമരുന്നുമായി രണ്ട് വിദേശികളെ വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ മയക്കുമരുന്നുകളും ലഹരിപദാർഥങ്ങളെയും ചെറുക്കുന്ന ഡയറക്ടറേറ്റ് ജനറൽ ആണ് പിടികൂടിയത്.
ഇവരിൽനിന്ന് 35 കിലോയിലധികം ക്രിസ്റ്റൽ മെത്ത് കണ്ടെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#arrest #Two #foreigners #arrested #drug #possession #Oman