#Saudi | സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ

#Saudi | സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ
Jan 21, 2024 11:30 AM | By MITHRA K P

റിയാദ്: (gccnews.com) സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാ ടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് സൗദി പത്രമായ ഒകാസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തുടനീളമുള്ള 69 തിയറ്ററുകളിലായി 627 സ്ക്രീനുകളാണ് ഇപ്പോൾ ഉള്ളത്. നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്. സൗദി സിനിമകളുടെ ബോക്‌സ് ഓഫീസ് പ്രകടനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ യോഗത്തിലാണ് കണക്കുകൾ ചർച്ച ചെയ്തത്.

സിനിമാ വ്യവസായത്തിൽ നിക്ഷേപം ആകർഷിക്കുന്ന തരത്തിൽ രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി.

#SaudiArabia #huge #boom #film #industry

Next TV

Related Stories
ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

Jul 15, 2025 11:01 AM

ജാഗ്രത വേണമെന്ന് നിർദേശം, യുഎഇയിൽ അപ്രതീക്ഷിത വേനൽമഴ

യുഎഇയിലെ ചില പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ വേനൽമഴ പെയ്തത്...

Read More >>
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories

News Roundup

//Truevisionall