അബുദാബി: യുഎഇയില്‍ 2022 ജനുവരി മാസത്തേക്കുള്ള ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബറിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും രാജ്യത്ത് അടുത്ത മാസം വിലകുറയും.
ജനുവരി ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 2.65 ദിര്‍ഹമായിരിക്കും വില. നിലവില്‍ ഇത് 2.77 ദിര്‍ഹമാണ്. ഇപ്പോഴ്‍ 2.66 ദിര്‍ഹം വിലയുള്ള സ്‍പെഷ്യല്‍ 95 പെട്രോളിന് ജനുവരിയില്‍ 2.53 ദിര്‍ഹമായിരിക്കും വില.
ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.58 ദിര്‍ഹം വിലയുള്ള സ്ഥാനത്ത്, ജനുവരിയില്‍ 2.46 ദിര്‍ഹമായി വില കുറയും. ഡീസല്‍ വില 2.77 ദിര്‍ഹത്തില്‍ നിന്ന് 2.56 ദിര്‍ഹമായി കുറയുമെന്നും അറിയിച്ചിട്ടുണ്ട്.
Petrol and diesel prices have been slashed in the UAE