#Saudi | സൗദി അറേബ്യ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചു

#Saudi | സൗദി അറേബ്യ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചു
Feb 22, 2024 06:22 AM | By MITHRA K P

റിയാദ്: (gccnews.com) സൗദിയിൽ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചതായി സൗദി മന്ത്രി സൽമാൻ അൽ ദോസരി. വരാനിരിക്കുന്ന ഹജ്ജ് തീർത്ഥാടനത്തിൻ്റെ കവറേജ് സുഗമമാക്കുന്നതിനും വാർഷിക സഭയുടെ സമ​ഗ്രസംരക്ഷണത്തിനുമായി പ്രാദേശിക, വിദേശ മാധ്യമങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് മാധ്യമ ഹബ്ബ് ആരംഭിച്ചതായി സൽമാൻ അൽ ദോസരി പറഞ്ഞു.

റിയാദിലെ സൗദി മീഡിയ ഫോറത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. രണ്ടായിരത്തിലധികം മാധ്യമ പ്രവർത്തകർക്കും സന്ദർശകർക്കും ഹബ് പ്രയോജനപ്പെടും. സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജിൽ ആകെ രണ്ട് ദശലക്ഷം തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ഹജ്ജ് കർമ്മത്തിനായെത്തുന്ന വിദേശ തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ സൗദി അറേബ്യ ആരംഭിച്ചു. കൂടാതെ ഹജ്ജ് വിസ അനുവദിക്കുന്നത് മാർച്ച് 1ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും.

സൗദി അറേബ്യയിലേക്കുള്ള ഹജ്ജ് തീർത്ഥാടകരുടെ വരവ് മെയ് 9 ന് ആരംഭിക്കും. സൗദി അറേബ്യയിൽ താമസിക്കുന്ന ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്‌ലിംകൾക്ക് ഇ-രജിസ്‌ട്രേഷൻ ഓപ്പൺ ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു.

അതനുസരിച്ച് 4,099 മുതൽ എസ്ആർ 13,265 വരെ വിലയുള്ള നാല് പാക്കേജുകൾ പുറത്തിറക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ഈ വർഷത്തെ ഹജ്ജിൽ ആകെ 2 ദശലക്ഷം തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം വിശ്വാസികളാണ് ഹജ്ജ് കർമ്മം നിർവഹിച്ചത്.

#SaudiArabia #Launches #Hajj #Media #Hub

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories










News Roundup






//Truevisionall