ഒരു വർഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ

ഒരു വർഷത്തിനിടെ തിരിച്ചയച്ചത് 3239 പ്രവാസി ഇന്ത്യാക്കാരെ
Jan 1, 2022 01:55 PM | By Susmitha Surendran

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തിയ 3239 ഇന്ത്യാക്കാരെ  സൗദി അറേബ്യയിൽ നിന്ന് തിരിച്ചയച്ചതായി  ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‍പോൺസർമാരുടെ കീഴിൽ നിന്ന് ഒളിച്ചോടി ഹുറൂബ് കേസിൽപെട്ടവരും താമസ രേഖ (ഇഖാമ) പുതുക്കാത്തവരുമായ ഇന്ത്യക്കാരെയാണ് റിയാദിലും ജിദ്ദയിലുമായി ഫൈനൽ എക്സിറ്റിൽ  നാട്ടിലേക്ക് അയച്ചത്.

എംബസി വെൽഫയർ വിങ്ങ് സൗദി കാര്യാലയങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനഫലമായാണ് ഇത്രയും പേർക്ക് നാട്ടിലേക്ക് മടങ്ങാനായത്. 27,000 ഓളം പേർ ഫൈനൽ എക്സിറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവർക്ക് സൗദി ലേബർ, പാസ്‍പോർട്ട് വകുപ്പുകളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭ്യമാക്കി വരുകയാണ്.

നിലവിൽ സൗദി അറേബ്യയിൽ 23 ലക്ഷം ഇന്ത്യക്കാരുണ്ട്. ഈ വർഷം 2205 ഇന്ത്യക്കാരാണ് സൗദിയിൽ മരിച്ചത്. ഇവരിൽ 781 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മറ്റ് മൃതദേഹങ്ങള്‍ സൗദി അറേബ്യയിൽ തന്നെ സംസ്‍കരിച്ചു.

വിവിധ കേസുകളിലായി റിയാദ് ഇന്ത്യൻ എംബസിക്ക് പരിധിയിൽ 719 പേരും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ 604 പേരും സൗദി ജയിലിലുണ്ട്. ഫോട്ടോ: അംബാസർ റിയാദ് ഇന്ത്യൻ എംബസിയിൽ വാർത്താസമ്മേളനം നടത്തുന്നു.

3239 NRIs deported in one year

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall