---
title: "#Kuwait | കുവൈറ്റിൽ ഇനി ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധം; സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകം "
english_title: "#Biometric #registration #now #mandatory #Kuwait #law #applies #both #natives #foreigners"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/187165/biometric-registration-now-mandatory-kuwait-law-applies-both-natives-foreigners"
published_at: "2024-02-25T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dacd9e4efb3_biometric.jpg"
keywords: []
---

# #Kuwait | കുവൈറ്റിൽ ഇനി ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധം; സ്വദേശികൾക്കും വിദേശികൾക്കും നിയമം ബാധകം 

> **Lead Summary:** **കുവൈത്ത് സിറ്റി: [** മാർച്ച് ഒന്ന് മുതൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളിൽ ബയോമെട്രിക് ഫിം​ഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

## Article Content

**കുവൈത്ത് സിറ്റി: [** മാർച്ച് ഒന്ന് മുതൽ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനുള്ളിൽ ബയോമെട്രിക് ഫിം​ഗർ പ്രിന്റ് രജിസ്ട്രേഷന് വിധേയരാകണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജൂൺ ഒന്നാം തീയതി മുതൽ സംവിധാനം പൂർത്തിയാക്കാത്തവർക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള എല്ലാ ഇടപാടുകളും താത്കാലികമായി ഇല്ലാതാകുമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തിൻറെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ സജ്ജീകരിച്ച ബയോമെട്രിക് കേന്ദ്രങ്ങൾ, കര-വ്യോമ അതിർത്തികൾ, സേവന കേന്ദ്രങ്ങൾ ബയോമെട്രിക് രജിസ്ട്രേഷനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുപോകുന്നതിന് വിരലടയാളത്തിൻറെ ആവശ്യമില്ല.

പക്ഷേ കുവൈറ്റിലേക്ക് തിരികെ വരികയാണെങ്കിൽ വിരലടയാളം രേഖപ്പെടുത്തിയിരിക്കണം. കുവൈത്തി പൗരന്മാർക്ക് ഹവല്ലി, ഫർവാനിയ, അഹമ്മദി, മുബാറക് അൽ കബീർ, ജഹ്‌റ ഗവർണറേറ്റുകളിൽ സുരക്ഷാ ഡയറക്ടറേറ്റ് എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വിരലടയാളം നൽകാം.

പ്രവാസികൾക്ക് അലി സബാഹ് അൽ സാലം, ജഹ്‌റ എന്നിവിടങ്ങളിൽ നിന്നും സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. നിലവിൽ15 ലക്ഷത്തിലധികം പേർ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/187165/biometric-registration-now-mandatory-kuwait-law-applies-both-natives-foreigners)