റിയാദ്: (gccnews.com) യുക്രെയ്ൻ-റഷ്യൻ പ്രതിസന്ധിയെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച ചെയ്യാൻ യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്‌കി റിയാദിൽ.
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, സ്റ്റേറ്റ് മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, റിയാദ് മേയർ അമീർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, യുക്രെയ്നിലെ സൗദി അംബാസഡർ മുഹമ്മദ് അൽമസ്ഹർ അൽജബറിൻ, സൗദിയിലെ യുക്രെയ്ൻ അംബാസഡർ അനറ്റോലി പെട്രേേങ്കാ, റോയൽ പ്രൊേട്ടാക്കോൾ അണ്ടർ സെക്രട്ടറി ഫഹദ് അൽസഹ്ൽ എന്നിവർ സ്വീകരിച്ചു.
സൗദി സന്ദർശനത്തിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യും. യുെക്രയ്ൻ-റഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള സഹകരണം, സംഭാഷണം, ചർച്ചകൾ എന്നിവ വർധിപ്പിക്കലും കീവും മോസ്കോയും തമ്മിൽ യുദ്ധത്തടവുകാരെ കൈമാറുന്ന വിഷയത്തിൽ സൗദി മധ്യസ്ഥത വഹിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യലും സന്ദർശനത്തിെൻറ ലക്ഷ്യങ്ങളാണ്.
#Zelenskyy #Riyadh #discuss #Ukraine #Russia #crisis