#AbuDhabi | അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങൾ; മുന്നറിയിപ്പുമായി അബുദബി പൊലീസ്

#AbuDhabi | അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടങ്ങൾ; മുന്നറിയിപ്പുമായി അബുദബി പൊലീസ്
Mar 2, 2024 08:38 PM | By MITHRA K P

അബുദബി: (gccnews.com) അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദബി പൊലീസ്. അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചായിരുന്നു പൊലീസ് മുന്നറിയിപ്പ് നൽകിയത്.

നിയമം ലംഘഘിക്കുന്നവർക്കെതിരെ 800 ദിർഹം പിഴയും നാല് ബ്ലാക് പോയിന്റും പിഴയായി ചുമത്തുമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. തിരക്കേറിയ റോഡിൽ ശ്രദ്ധയില്ലാതെ വന്ന വാഹനം മറ്റ് വാഹനത്തെ ഇടിക്കുകയും ഒരേസമയം മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നതായിരുന്നു പൊലീസ് പുറത്തുവിട്ട വീഡിയോകളിൽ ഒന്ന്.

മറ്റൊന്ന് അശ്രദ്ധയോടെ വാഹനമോടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറ്റുതിന്റെ വീഡിയോയായിരുന്നു. പൊലീസ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്ററുമായി ചേർന്നാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ട്രാഫിക് സിഗ്നലുകളിലും കവലകളിലും വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചു.

ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും പൊലീസ് ആവർത്തിച്ചു. മാരകമായ അപകടങ്ങളുണ്ടാകാൻ പ്രധാന കാരണമാണ് ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോണിന്റെ ഉപയോഗം.

ബ്രൗസിംഗ്, സോഷ്യൽ മീഡിയ, കോളുകൾ അല്ലെങ്കിൽ ഫോട്ടോഗ്രാഫി എന്നിവയ്ക്ക് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെതിരെ ഡ്രൈവർമാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

#Accidents #due #careless #driving #AbuDhabi #Police #warning

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall