ഷാർജ: കുട്ടികൾ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വർക് ഫ്രം ഹോമിനു ഷാർജ മാനവ വിഭവശേഷി വകുപ്പ് അനുമതി നൽകി.
ആറാം ക്ലാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പoനത്തിലുള്ള സാഹചര്യത്തിലാണെങ്കിലാണ് അവരെ സഹായിക്കാൻ മാതാവിനു വ്യവസ്ഥകളോടെ വർക് ഫ്രം ഹോം അനുമതി നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
അധ്യായന വർഷത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്ന 2022 ജനുവരി മൂന്ന് മുതൽ ഇപ്രകാരം അനുമതി നൽകാൻ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൺ റിസോഴ്സസാണ് സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
വിദൂരമായി നിർവഹിക്കാൻ കഴിയുന്ന തസ്തികകളിൽ ഉള്ളവർക്കാണ് ഈ ഇളവ് ലഭിക്കുക. സർക്കാർ തൊഴിൽ സംവിധാന തുടർച്ചയെ ബാധിക്കാത്ത വിധമായിരിക്കണം അനുമതിയെന്നും വ്യവസ്ഥയുണ്ട്.
വിദൂര വിദ്യാഭ്യാസ ദിവസങ്ങളിൽ മാത്രമായിരിക്കണം വർക് ഫ്രം ഹോം അനുവദിക്കേണ്ടതെന്നും നിർദേശത്തിലുണ്ട്. അംഗീകൃത അക്കാദമിക് പട്ടിക പ്രകാരവും കുട്ടിയെ സഹായിക്കാൻ ആരും ഇല്ലാത്ത പ്രത്യേക സാഹചര്യം പരിഗണിച്ചുമാണ് മാതാവിനു നിശ്ചിത ദിവസങ്ങളിൽ വർക് ഫ്രം ഹോം അനുവദിക്കുക.
Conditional work-from-home permit for government employees in Sharjah