മസ്കറ്റ്: (gccnews.com) വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ പിന്നിട്ടെത്തിയ ചെറിയ പെരുന്നാൾ നിറവിൽ ഒമാനിലെ പ്രവാസി സമൂഹവും.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രവാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന ഈദ് ഗാഹുകളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
മസ്‌കറ്റിലെ മബേല ( ബി.പി.) മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് എം.എ ശക്കീർ ഫൈസി തലപ്പുഴയും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ മസ്‌കറ്റിലെ റൂവിയിൽ നടത്തിയ ഈദ് ഗാഹിൽ ഷമീർ ചന്ദ്രപ്പിനിയും സലാല മസ്ജിദുൽ ഹബ്ബറിൽ നടന്ന നമസ്കാരത്തിന് അബ്ദുൽ ലത്തീഫ് ഫൈസിയും ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുൽ അസീസ് വയനാടും നേതൃത്വം നൽകി.
ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി.
അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക.
#Expatriates #Oman #celebrate #short #festival; #Thousands #participated #Eid #prayers #EidGahs