മസ്ക്കത്ത്: (gcc.truevisionnews.com) ഒമാനിലെ മത്തി പ്രേമികള്‍ക്കിനി സുലഭമായി മത്തി ലഭിക്കും. ദോഫാർ ഗവർണറേറ്റടക്കമുള്ള തീരങ്ങളിൽ മത്തി മത്സ്യബന്ധന സീസണിന് ഔദ്യോഗിക തുടക്കം.
വരും ദിനങ്ങളില്‍ മത്സ്യവിപണി കീഴടക്കാന്‍ കൂടുതല്‍ മത്തിയെത്തും.
‘അൽ ജാരിഫ്’ എന്ന പരമ്പരാഗത മത്സ്യബന്ധന വലകൾ ഉപയോഗിച്ചാണ് മീൻ പിടിക്കുന്നത്. സംഘടിതമായാണ് മത്സ്യബന്ധനത്തിലേർപ്പെടാറുള്ളത്. ഇങ്ങനെ സംഘടിതമായി പ്രവർത്തിക്കുന്നതിനെ ‘അൽ-ദാഗിയ’ എന്നാണറിയപ്പെടുക. സങ്കീർണമായ ഈ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുക പരിചയസമ്പന്നരായ ആളുകളാണ്.
മത്തി സീസൺ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മത്സ്യബന്ധന മേഖലയുടെ മൊത്തത്തിലുള്ള വളർച്ചക്ക് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ടെന്ന് മത്സ്യമേഖലയിലുള്ളവർ പറഞ്ഞു.
മത്തി സീസണിൽ നിരവധി വിനോദസഞ്ചാരികൾ മത്സ്യബന്ധന പ്രക്രിയകൾ കാണാനും മത്തി വിളവെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ രേഖപ്പെടുത്താനും വരാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതുകൊണ്ടുതന്നെ മത്തി സീസൻ ടൂറിസം മേഖലയിലും സ്വാധീനം ചെലുത്തുന്നുണ്ട്.
#Herring #conquer #fish #market #Fishing #season #started #Oman