റിയാദ്: (gccnews.com) സൗദി അറേബ്യയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെയാണ് സൗദി യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്.
റിയാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
#Two #people, #including #woman, #shotdead; #Young #man #arrested #Saudi