#abdulRahim | റഹീമിന്റെ മോചനം: ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു

#abdulRahim | റഹീമിന്റെ മോചനം: ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു
Apr 15, 2024 09:20 PM | By Susmitha Surendran

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള ഹരജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു.

ദിയധനം നൽകാൻ കുടുംബവുമായി ധാരണയായതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റഹീമിന്റെ വക്കീലാണ് ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകിയത്.

ഹരജി കോടതി സ്വീകരിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരും പറഞ്ഞു.

സൗദി ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിനുശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതി ഉത്തരവുണ്ടാകുക എന്നാണ് അറിയുന്നത്.

ദിയധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രിംകോടതി ശരിവയ്ക്കുകയും വേണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽമോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു.

ഇന്ത്യയിൽനിന്നു സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു.

#Rahim's #release #Petition #accepted #Saudi #court #file

Next TV

Related Stories
#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

Jan 2, 2025 11:04 PM

#visarules | പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് യുഎഇ; ഗൾഫിൽ വീസ നിയമങ്ങളിൽ കർശന വ്യവസ്ഥ

സന്ദർശകനായാലും ടൂറിസ്റ്റായാലും അവർ എത്തുമ്പോൾ ഈ രാജ്യത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാൻ ജിസിസി രാജ്യങ്ങൾ...

Read More >>
#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

Jan 2, 2025 10:58 PM

#sheikhmohammed | പ്രവാസികൾക്ക് കനത്ത തിരിച്ചടി: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 350 ശതമാനം വർധിച്ചു

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025ലെ ആദ്യ കാബിനറ്റ് യോഗത്തിൽ 2024ലെ...

Read More >>
#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

Jan 2, 2025 08:21 PM

#extortedmoney | കുവൈത്തിൽ വ്യാജ സിഐഡി ചമഞ്ഞ് വിദേശിയെ ആക്രമിച്ച് പണം തട്ടിയെടുത്തു

വിദേശി തന്റെ പഴ്‌സ് പുറത്തെടുത്ത സിവില്‍ ഐഡി എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബലം പ്രയോഗിച്ച് പഴ്‌സ് തട്ടിയെടുത്ത് അതിനുള്ളില്‍ നിന്ന് പണം...

Read More >>
#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

Jan 2, 2025 02:39 PM

#Complaint | ഉംറക്ക് പോയവരെ മദീനയിൽ ഉപേക്ഷിച്ച് ഏജന്‍റ് മുങ്ങിയതായി പരാതി

മടക്ക ടിക്കറ്റ് നൽകാത്തതിനാൽ നിരവധിപേർ ദമ്മാം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നതായും തീർഥാടകർ...

Read More >>
#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

Jan 2, 2025 02:31 PM

#death | ഒമാനിൽ മലയാളി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വീണു മരിച്ചു

റോയല്‍ ഒമാന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
Top Stories