#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ കെഎംസിസി

#KMCC | എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്ക്  കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടുക -ബഹ്‌റൈൻ  കെഎംസിസി
May 8, 2024 08:50 PM | By Athira V

മനാമ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് കെഎംസിസി ബഹ്‌റൈൻ ആവശ്യപ്പെട്ടു.

വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.

ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകൾ ആണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൈക്കൊള്ളുന്നതെന്നും കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് ആക്റ്റിംഗ് പ്രസിഡന്റ് എ. പി ഫൈസലും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും കുറ്റപ്പെടുത്തി.

കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്ന അവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം എന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.

ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും ബഹ്‌റൈൻ കെഎംസിസി ആവശ്യപ്പെട്ടു.

#Air #India #Express #Lightning #Strike #Demands #Urgent #Intervention #Central #State #Governments #Bahrain #KMCC

Next TV

Related Stories
#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

Jun 15, 2024 10:51 PM

#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് നേരത്തെ തന്നെ...

Read More >>
#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 15, 2024 10:11 PM

#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു...

Read More >>
#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

Jun 15, 2024 10:04 PM

#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരിന്റെ...

Read More >>
#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

Jun 15, 2024 09:01 PM

#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി...

Read More >>
#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

Jun 15, 2024 07:14 PM

#hajj | രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കുള്ള വേദിയായി ഹജ്ജിനെ മാറ്റരുത് -അറഫ പ്രഭാഷണത്തിൽ ശൈഖ് ഡോ. മാഹിർ അൽ മുഖൈലി

മക്ക ഇമാമും മുതിർന്ന പണ്ഡിത സഭാംഗവുമായ ശൈഖ് ഡോ. മാഹിർ അൽ മുഖൈലിയാണ് അറഫ പ്രഭാഷണം...

Read More >>
#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

Jun 15, 2024 12:54 PM

#death | ഹജ്ജ് തീര്‍ഥാടനത്തിനെത്തിയ മലയാളി മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർഛിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു...

Read More >>
Top Stories