അബഹ : (gcc.truevisionnews.com) നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിലെ അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു പതിറ്റാണ്ടായി അബഹയിൽ പ്രവാസിയായ കോഴിക്കോട്, പെരുവണ്ണ സ്വദേശി മുഹമ്മദ്(60) ആണ് മരിച്ചത്.
അവധി കഴിഞ്ഞ് സൗദിയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളായിരുന്നു. ഇതിനിടെ ഒരാഴ്ച മുൻപ് പക്ഷാഘാതമുണ്ടായ മുഹമ്മദിനെ ഖമീസ് മുഷൈത്ത് ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ തുടരുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.
ഭാര്യ: ലൈല, മക്കൾ: അദീജത്ത് അമിന ബീവി, ആരിഫ, ഹംസിയ. മരുമക്കൾ: നിഷാദ്, മിർസബ്, മാലിക്. ജർമ്മൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീർ മുന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകുന്നു.
#Kozhikode #native #who #returned #vacation #home #dies #SaudiArabia