May 22, 2024 03:39 PM

അബൂദബി: (gccnews.com) മു​സ​ഫ​യി​ലെ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി അ​ട​പ്പി​ച്ചു.

സം​ര​ക്ഷി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്കൊ​പ്പം സ്റ്റോ​ര്‍ റൂ​മി​ല്‍ ജീ​വ​നു​ള്ള ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വി​റ്റ​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി.

ഹൈ ​ക്വാ​ളി​റ്റി ഫു​ഡ് സ്റ്റ​ഫ് ട്രേ​ഡി​ങ്-​വ​ണ്‍ പേ​ഴ്‌​സ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​യ​മ​ലം​ഘ​നം തി​രു​ത്തി​യ ശേ​ഷ​മേ സ്ഥാ​പ​നം തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കു​ക​യു​ള്ളൂ​വെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ തു​ട​ര്‍ച്ച​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടാ​ല്‍ 800555 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.

#Violation #law: #Supermarket # Musafa #closed #FoodSafetyAuthority

Next TV

Top Stories