ബഹ്റൈനില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഒരു റസ്റ്റോറന്റ് പൂട്ടിച്ചു

ബഹ്റൈനില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ഒരു റസ്റ്റോറന്റ് പൂട്ടിച്ചു
Jan 15, 2022 02:44 PM | By Susmitha Surendran

മനാമ: ബഹ്റൈനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്താനുള്ള കര്‍ശന പരിശോധന തുടരുന്നു. നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപടിയെടുത്തു. തലസ്ഥാന നഗരത്തില്‍ കൊവിഡ് നിബന്ധന പാലിക്കാതെ പ്രവര്‍ത്തിച്ച ഒരു റസ്റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു .

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റും വ്യവസായ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളും ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോരിറ്റിയുമെല്ലാം സംയുക്തമായാണ് പരിശോധന നടത്തുന്നത്. വ്യാഴാഴ്‍ച മാത്രം 183 റസ്റ്റോറന്റുകളില്‍ പരിശോധനാ സംഘമെത്തി.

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ഒരു സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്‍തു. പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകളിലും സ്‍ത്രീകള്‍ക്കായുള്ള സലൂണുകളിലും കൊവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തുന്നതായി കണ്ടെത്തി.

43 ബാര്‍ബര്‍ ഷോപ്പുകളില്‍ പരിശോധന നടത്തിയപ്പോള്‍ 22 സ്ഥാപനങ്ങളിലും നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചിരുന്നില്ല. ഇവയ്‍ക്ക് പിഴ ചുമത്തി. 13 സലൂണുകളില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് ഇടങ്ങളിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.

ഇവയ്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അത് അധികൃതരെ അറിയിച്ച് പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Action against several establishments in Bahrain: A restaurant closed

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories