---
title: "#trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം"
english_title: "#50 #percent #discount #traffic #fines #Effective #today #Ministry #interior #Qatar #informed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209205/50-percent-discount-traffic-fines-effective-today-ministry-interior-qatar-informed"
published_at: "2024-06-01T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b323d94083_trafic.jpg"
keywords: []
---

# #trafficfines |ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദോഹ: ** ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

## Article Content

**ദോഹ: ** ഖത്തറില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയില്‍ 50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ജൂണ്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്.

എല്ലാത്തരം മോട്ടര്‍ വാഹനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമല്ല രാജ്യത്തെ പ്രവാസി താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ലഭിക്കും.

മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് ആയ മെട്രാഷ് 2 മുഖേന പിഴത്തുക അടയ്ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209205/50-percent-discount-traffic-fines-effective-today-ministry-interior-qatar-informed)