---
title: "#DEATH | പ്രവാസി മലയാളി  ഖത്തറിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209704/expatriate-malayali-passed-away-qatar"
published_at: "2024-06-04T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e72be96606_DEATH.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി  ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: ** പത്തനംതിട്ട പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനിൽ ലിജോ ജോൺസൻ ഖത്തറിൽ അന്തരിച്ചു.

## Article Content

**ദോഹ: ** പത്തനംതിട്ട പെരിങ്ങനാട് പറക്കൂട്ടം മുണ്ടപ്പള്ളി സ്വദേശി ജൂലി ഭവനിൽ ലിജോ ജോൺസൻ ഖത്തറിൽ അന്തരിച്ചു.

ദോഹയിലെ ന്യൂസലാത്തയിലെ താമസസ്ഥലത്തു വെച്ചായിരുന്നു മരണം. സ്വകാര്യ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ ആൻസി പാപ്പച്ചൻ ഖത്തറിലുണ്ട്. പിതാവ്: മുതിരവിളയിൽ ജോൺസൻ ഫിലിപ്പ്. മാതാവ്: ലീലാമ്മ ജോൺസൻ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209704/expatriate-malayali-passed-away-qatar)