---
title: "#arrest | ഗു​ളി​ക രൂ​പ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ "
english_title: "#Traveler #arrested #swallowing #drug #pill #form"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/210534/traveler-arrested-swallowing-drug-pill-form"
published_at: "2024-06-07T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662bcb753112_U.jpg"
keywords: []
---

# #arrest | ഗു​ളി​ക രൂ​പ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ 

> **Lead Summary:** **ദോ​ഹ: [** ഗു​ളി​ക രൂ​പ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി.

## Article Content

**ദോ​ഹ: [** ഗു​ളി​ക രൂ​പ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി.

പ്ര​ത്യേ​കം ക്യാ​പ്സൂ​ളു​ക​ളു​ടെ മാ​തൃ​ക​യി​ലാ​ക്കി വി​ഴു​ങ്ങി, ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​ശ​യ​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​നെ ബോ​ഡി സ്‌​കാ​ന​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ കു​ട​ലി​ൽ​നി​ന്ന് 80-ഓ​ളം നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി.

610 ഗ്രാം ​വ​രു​ന്ന ഷാ​ബു​വും ഹെ​റോ​യി​നു​മാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​സ്റ്റം​സ് വി​ഭാ​ഗം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/210534/traveler-arrested-swallowing-drug-pill-form)