#MangoFair | ഖത്തറിൽ ഹിറ്റായി സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേള

#MangoFair | ഖത്തറിൽ ഹിറ്റായി സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേള
Jun 9, 2024 09:44 PM | By VIPIN P V

ദോഹ: (gccnews.in) സൂഖ് വാഖിഫിൽ ആദ്യമായാണ് ഇന്ത്യൻ മാമ്പഴങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഒരു വിപണന-പ്രദർശന മേളയൊരുക്കിയത്.

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മാമ്പഴ പ്രേമികൾക്ക് പുറമെ, സ്വദേശികൾക്കും, വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്കും മാമ്പഴ വൈവിധ്യങ്ങൾ സമ്മാനിച്ചുകൊണ്ടാണ് മേള സമാപിച്ചത്.

മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നാട്ടിലെ മാമ്പഴക്കാലം ആസ്വദിക്കാനുള്ള അവസരം കൂടിയായിരുന്നു അൽഹംബ ഫെസ്റ്റിവൽ. വൈവിധ്യമാർന്ന മാമ്പഴ രുചികൾ അറിയാനും വാങ്ങാനുമായി ഓരോ ദിനവും ആയിരങ്ങളാണ് മേളയിലെത്തിയത്.

മേള അവസാനിച്ചപ്പോൾ പത്തു ദിനം കൊണ്ട് 1,26,000 ലധികം കിലോ മാമ്പഴങ്ങളാണ് വിറ്റഴിച്ചത്. ഖത്തറിലെ ഇന്ത്യൻ എംബസിയും അപെക്‌സ് സംഘടനയായ ഐ.ബി.പി.സിയും ചേർന്നാണ് സൂഖ് വാഖിഫിന്റെ സഹകരണത്തോടെ ഇന്ത്യൻ മാമ്പഴമേള സംഘടിപ്പിച്ചത്.

60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്‌ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കിയത്. ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ മേളയിൽ സജീവമായിരുന്നു.

ഇന്ത്യയിൽ നിന്നും മാമ്പഴങ്ങളെത്തിക്കാൻ ഖത്തർ എയർവേസ് കാർഗോ പ്രത്യേക ഇളവുകളും നൽകിയിരുന്നു.

സൂഖ് വാഖിഫിൽ ആദ്യമായൊരുക്കിയ മാമ്പഴമേള വലിയ ഹിറ്റായപ്പോൾ വരും വർഷങ്ങളിലും മികച്ച മാമ്പഴ മേളയെത്തുമെന്ന പ്രതീക്ഷയോടെയാണ് മാമ്പഴ ഉത്സവത്തിന് കൊടിയിറങ്ങിയത്.

#Indian #MangoFair #SouqWaqif #hit #Qatar

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories