#eidaladha | ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

#eidaladha | ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു
Jun 11, 2024 06:08 PM | By Athira V

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും.

യുഎഇയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ.

ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂണിലെ ശമ്പളം ഈ മാസം 13ന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റമദാനിലും സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയിരുന്നു.

#eid #al #adh #holiday #announced #qatar

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories

News Roundup