---
title: "#death | പ്രവാസി മലയാളി അബൂദബിയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passed #away #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213047/expatriate-malayali-passed-away-abudhabi"
published_at: "2024-06-18T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671bcf699e56_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി അബൂദബിയില്‍ അന്തരിച്ചു

> **Lead Summary:** **അബൂദബി: **ഹൃദയ സംബന്ധമായ ചികിത്സയ്ക്ക്​ ശേഷം അബൂദബിയില്‍ മക്കൾക്കൊപ്പം കഴിഞ്ഞുവന്ന പ്രവാസി സംരംഭകന്‍ അന്തരിച്ചു.

## Article Content

**അബൂദബി: **ഹൃദയ സംബന്ധമായ ചികിത്സയ്ക്ക്​ ശേഷം അബൂദബിയില്‍ മക്കൾക്കൊപ്പം കഴിഞ്ഞുവന്ന പ്രവാസി സംരംഭകന്‍ അന്തരിച്ചു.

20 വര്‍ഷത്തിലധികമായി റാസല്‍ഖൈമ കുസാമില്‍ അല്‍ സഫാ ക്ലീനിങ്​ കമ്പനി നടത്തിവന്ന മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് - 67) ആണ് മരിച്ചത്.

നാട്ടിലെ ചികില്‍സക്കുശേഷം രണ്ടുമാസം മുമ്പാണ് അബൂദബിയില്‍ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ ( ദുബൈ). മരുമക്കൾ: ഷെഫീക്ക് (അബൂദബി), ആരിഫ് (അബൂദബി).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213047/expatriate-malayali-passed-away-abudhabi)