#viralphoto | മകനെ ആദ്യമായ് നെഞ്ചോട് ചേർത്ത് തടവുശിക്ഷ അനുഭവിക്കുന്ന അച്ഛൻ; റാസൽഖൈമ പൊലീസ് പുറത്തുവിട്ട ചിത്രം വൈറൽ

#viralphoto | മകനെ ആദ്യമായ് നെഞ്ചോട് ചേർത്ത് തടവുശിക്ഷ അനുഭവിക്കുന്ന അച്ഛൻ; റാസൽഖൈമ പൊലീസ് പുറത്തുവിട്ട ചിത്രം വൈറൽ
Jun 21, 2024 11:34 PM | By Susmitha Surendran

റാസൽഖൈമ : (gcc.truevisionnews.com)  പിതൃദിനത്തിൽ റാസൽഖൈമയിൽ ഒരച്ഛന്‍റെയും മകന്‍റെയും അപൂർവസംഗമം. റാസൽഖൈമയിൽ തടവു ശിക്ഷനുഭവിക്കുന്ന ഒരു അന്തേവാസി തന്‍റെ മകനെ ആദ്യമായി സ്പർശിച്ചത് കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു.

തടവുശിക്ഷ അനുഭവിക്കുന്നതിനിടയിൽ ജനിച്ച എട്ട് മാസം പ്രായമുള്ള മകനെയും എടുത്തുനിൽക്കുന്ന അന്തേവാസിയുടെ ചിത്രം റാസൽഖൈമ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കിട്ടു.

ഭാര്യയുടെയും മറ്റ് രണ്ട് ചെറിയ പെൺമക്കളും കൂടിയാണ് ഇളയ കുട്ടിയെയും കൊണ്ട് ജയിലിൽ സന്ദർശനത്തിന് എത്തിയത്. പൊലീസിന്‍റെ സഹകരണത്തിന് ഭാര്യ നന്ദി പ്രകടിപ്പിച്ചു.

അവരുടെ കുടുംബം ആദ്യമായി പൂർണത നേടിയെന്നും അവർ പറഞ്ഞു. കുടുംബബന്ധങ്ങളും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനാണ് ലോക പിതൃദിനം ആഘോഷിക്കുന്നതിനുള്ള പരിപാടി നടത്തിയതെന്ന് റാക് പൊലീസിലെ പീനൽ ആൻഡ് റിഫോർമേറ്റീവ് ഫൗണ്ടേഷന്റെ മാനേജ്‌മെൻ്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ ഹൈമർ പറഞ്ഞു.

ഇത്തരം സംഗമങ്ങൾ കുടുംബത്തിൽ മികച്ച മാനസിക അന്തരീക്ഷം സൃഷ്ടിക്കുകയും അന്തേവാസികളുടെമേൽ ചെലുത്തുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് മനഃശാസ്ത്രജ്ഞ വഫ ബിൻ യാക്കൂബ് പറഞ്ഞു.

പ്രത്യേകിച്ച് നീണ്ടകാലത്തെ ശിക്ഷ അനുഭവിക്കുന്നവർ. ഇത്തരത്തിൽ തടവുകാരും അവരുടെ കുടുംബാംഗങ്ങളും തമ്മിൽ പുനഃസമാഗമത്തിന് അധികാരികൾ സൗകര്യമൊരുക്കുന്നത് ഇതാദ്യമല്ല.

ഈ വർഷം ജനുവരിയിൽ ഒരു അറബ് യുവതി ദുബായിലെ ഒരു ജയിലിൽ അവരുടെ പിതാവിന്റെ സാന്നിധ്യത്തിൽ വിവാഹിതയായി. വിശേഷ ദിവസങ്ങളിൽ പിതാവിനെ കൂടെ കൂട്ടാൻ വധു ദുബായ് പൊലീസിന്‍റെ സഹായം തേടിയിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ ദുബായ് പൊലീസ് ഒരു അന്തേവാസിയുടെ മകനെ വിമാനത്തിൽ വരുത്തി അവരുടെ അപ്രതീക്ഷിത പുനഃസമാഗമം നടത്തിയതും വാർത്തയായിരുന്നു.

ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ അന്തേവാസി എപ്പോഴും മകന്റെ ചിത്രങ്ങൾ വരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അപ്രതീക്ഷിത സന്ദർശനം ഒരുക്കിയത്.

#father #who #holds #his #son #his #chest #first #time #serving #prison #sentence #picture #released #RasAl #Khaimah #police #gone #viral

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>