#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്

#cybersecurity | ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്
Jun 22, 2024 04:20 PM | By VIPIN P V

ജി​ദ്ദ: (gccnews.in) ആ​ഗോ​ള സൈ​ബ​ർ സു​ര​ക്ഷാ റാ​ങ്കി​ങ്ങി​ൽ സൗ​ദി അ​റേ​ബ്യ ഒ​ന്നാം സ്ഥാ​ന​ത്ത്.

സ്വി​സ് ആ​സ്ഥാ​ന​മാ​യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്‌​മെൻറ്​ ഡെ​വ​ല​പ്‌​മെൻറ്​ (ഐ.​എം.​ഡി) പ്ര​സി​ദ്ധീ​ക​രി​ച്ച ‘2024 വേ​ൾ​ഡ് കോം​പ​റ്റി​റ്റീ​വ്‌​നെ​സ് ഇ​യ​ർ​ബു​ക്കി’​ലാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

സൈ​ബ​ർ സു​ര​ക്ഷാ​നി​യ​മ​ത്തി​ലെ ക​ർ​ക്ക​ശ നി​ല​പാ​ടാ​ണ്​ സൗ​ദി​യു​ടെ ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണം.

സൗ​ദി നാ​ഷ​ന​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​തോ​റി​റ്റി (എ​ൻ.​സി.​എ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മു​സൈ​ദ് അ​ൽ ഐ​ബാ​ൻ ഈ ​നേ​ട്ട​ത്തി​ൽ സൗ​ദി ഭ​ര​ണ​കൂ​ട​ത്തെ അ​ഭി​ന​ന്ദി​ച്ചു.

‘സൗ​ദി വി​ഷ​ൻ 2030’ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​വും നി​ര​ന്ത​ര​മാ​യ ഫോ​ളോ അ​പ്പു​മാ​ണ്​ ഈ ​വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​തെ​ന്നും ഡോ. ​അ​ൽ ഐ​ബാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ നി​യ​മം സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ​ള​രെ ശ​ക്ത​മാ​യാ​ണ്​ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.

ദേ​ശീ​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കാ​നും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കു​റ​ക്കാ​നും ഈ ​ക​ർ​ശ​ന നി​യ​മ​സം​ഹി​ത​യി​ലു​ടെ ക​ഴി​ഞ്ഞു.

ഇ​ൻ​റ​ർ​നെ​റ്റി​​ന്റെ​യും വി​വ​ര സാ​ങ്കേ​തി​ക ശൃം​ഖ​ല​ക​ളു​ടെ​യും നി​യ​മാ​നു​സൃ​ത​മാ​യ ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന് ഉ​ണ്ടാ​വു​ന്ന അ​വ​കാ​ശ​ങ്ങ​ൾ വ​ക​വെ​ച്ചു​ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും നേ​ട്ട​മാ​ണ്.

ത​ന്ത്ര​പ​ര​മാ​യ സൈ​ബ​ർ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളി​ൽ ആ​ഗോ​ള സം​വാ​ദ​ത്തി​നു​ള്ള പൊ​തു​വേ​ദി​യാ​യി മാ​റി​യ ‘ഗ്ലോ​ബ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഫോ​റം’ (ജി.​സി.​എ​ഫ്) സൗ​ദി​യു​ടെ മു​ൻ​കൈ​യി​ലാ​ണ്​ രൂ​പം കൊ​ണ്ട​ത്.

കൂ​ടാ​തെ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി.​സി.​സി സൈ​ബ​ർ സു​ര​ക്ഷാ മ​ന്ത്രി​ത​ല സ​മി​തി​യും അ​റ​ബ് സൈ​ബ​ർ സു​ര​ക്ഷാ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലും സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞു.

അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത പ്ര​ക​ട​മാ​ക്കി​ക്കൊ​ണ്ട് 40 ല​ധി​കം രാ​ജ്യ​ങ്ങ​ളു​മാ​യി എ​ൻ.​സി.​എ സൈ​ബ​ർ സു​ര​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ത്തി​യി​യി​രു​ന്നു.

നേ​ര​ത്തേ ഓ​ക്സ്ഫോ​ർ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ് ഗ്രൂ​പ്പ് ന​ട​ത്തി​യ സ​ർ​വേ റി​പ്പോ​ർ​ട്ടി​ലും സൈ​ബ​ർ സെ​ക്യൂ​രി​റ്റി കാ​ര്യ​ങ്ങ​ളി​ൽ സൗ​ദി ഭ​ദ്ര​മാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

#SaudiArabia #tops #global #cybersecurity #rankings

Next TV

Related Stories
#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

Jul 28, 2024 07:31 AM

#greencity | സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും; രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു

മരുഭൂമിയാൽ ചുറ്റപ്പെട്ട റിയാദ് നഗരത്തെ പച്ചപ്പണിയിക്കാനുള്ള പദ്ധതിയായ ‘ഗ്രീൻ റിയാദി’ന്റെ ഭാഗമായാണ് റിയാദ് റോയൽ കമീഷൻ വിശാലമായ ഈ പാർക്ക്...

Read More >>
#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

Jul 17, 2024 08:25 PM

#datesexhibition | സൂഖ് വാഖിഫ് ഈന്തപ്പഴ പ്രദർശനം ജൂലൈ 23 മുതൽ

വിദേശങ്ങളിലും ഉല്പാദിപ്പിക്കുന്ന വിവിധ തരം ഈന്തപ്പഴങ്ങൾ വില്പനക്കായി നഗരിയിൽ എത്തും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള...

Read More >>
#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

Jul 3, 2024 04:49 PM

#mangofestival | മാമ്പഴോത്സവം: രുചിച്ചറിയാൻ എത്തിയത് പതിനായിരങ്ങൾ

നൂതന സാങ്കേതിക വിദ്യയിലൂടെ മാമ്പഴ ഉൽപാദനം വർധിപ്പിക്കുന്നത് വിശദീകരിക്കുന്നതിന് വിദഗ്ധരെയും...

Read More >>
#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

Jun 25, 2024 08:17 PM

#TouristSpot | സൗദി അറേബ്യ ഇനി ചൈനീസ് വിനോദ സഞ്ചാരികളുടെ കേന്ദ്രം

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ ഉറവിടമാണ് ചൈന. അവിടെ നിന്നുള്ള വിനോദസഞ്ചാരികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും...

Read More >>
#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

Jun 23, 2024 04:39 PM

#heat | സൗദിയിൽ അടുത്ത ആഴ്ച ചൂട് കൂടുന്നതിന് സാധ്യത; ദമാം ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ ഓൺലൈനാക്കി

പച്ചക്കറികളും ഇലക്കറികളുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണെന്ന് ആരോഗ്യമന്ത്രാലയം...

Read More >>
#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

Jun 21, 2024 04:42 PM

#saudiheat | ഇതെന്ത് മറിമായം! ഒന്ന് കാറിൽ മറന്നുവെച്ചതാ, തനിയെ ട്രേയിലിരുന്ന് 'പുഴുങ്ങി' മുട്ട; വീഡിയോ വൈറല്‍

ഇപ്പോഴിതാ കാറില്‍ മറുന്നുവെച്ച മുട്ടകള്‍ ചൂടേറ്റ് പുഴുങ്ങി കിട്ടിയതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

Read More >>
Top Stories