---
title: "#taxi | കള്ളടാക്സികൾ‌ക്ക് എതിരെ കടുത്ത നടപടിക്ക് അബുദാബി"
english_title: "#abu #dhabi #cracks #down #illegal #taxis #improve #public #safety"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/220080/abu-dhabi-cracks-down-illegal-taxis-improve-public-safety"
published_at: "2024-07-15T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694c7c21ccc8_taxi.jpg"
keywords: []
---

# #taxi | കള്ളടാക്സികൾ‌ക്ക് എതിരെ കടുത്ത നടപടിക്ക് അബുദാബി

> **Lead Summary:** **അബുദാബി :[**പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി.

## Article Content

**അബുദാബി :[**പൊതുജന സുരക്ഷയ്ക്ക് ഭീഷണിയായ അനധികൃത ടാക്സികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി.

വിമാനത്താവളം, ബസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തിരക്കേറിയ നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം വർധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കർശനമാക്കിയത്.സ്വന്തമായി വാഹനമില്ലാത്തവർ ബസ്, ടാക്സി തുടങ്ങി പൊതുഗതാഗത സേവനമോ നിയമാനുസൃത കാർ പൂൾ പെർമിറ്റോ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാൽ വൻതുക പിഴ അടയ്ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/220080/abu-dhabi-cracks-down-illegal-taxis-improve-public-safety)