#healthministry | കടുത്ത വേദന, ഛർദ്ദി, പേശികൾക്ക് ബലക്കുറവ്; നിസ്സാരമല്ല, കടിയേറ്റാൽ ഉടൻ ചികിത്സ വേണം, ഉള്ളിൽ കൊടുംവിഷം

#healthministry | കടുത്ത വേദന, ഛർദ്ദി, പേശികൾക്ക് ബലക്കുറവ്; നിസ്സാരമല്ല, കടിയേറ്റാൽ ഉടൻ ചികിത്സ വേണം, ഉള്ളിൽ കൊടുംവിഷം
Jul 23, 2024 01:57 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com) കടിയേറ്റാല്‍ അതികഠിനമായ വേദനയും ഛര്‍ദ്ദിയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, കൊടുംവിഷം പേറുന്ന ചിലന്തികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം.

അപകടകാരിയായ ബ്ലാക്ക് വിഡോ സ്പൈഡറിനെതിരെ (ലാട്രോഡെക്ടസ്) മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മന്ത്രാലയം. അടുത്തിടെ നിരവധി ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ നിരവധി ശരീര ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ ശേഖരിച്ചിരുന്നു.

ഇതോടെയാണ് ആശങ്ക ഉയര്‍ന്നത്. ചില ബ്ലാക്ക് വിഡോ സ്പൈഡറുകളില്‍ ഈ വരകള്‍ കാണപ്പെടാറില്ല. വീടുകള്‍, പൂന്തോട്ടങ്ങള്‍, ഷെഡുകള്‍, ധ്യാനപ്പുരകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഇനത്തില്‍പ്പെട്ട ചിലന്തികളെ സാധാരണയായി കണ്ടുവരാറുള്ളത്.

ഇവയുടെ സാന്നിധ്യം ഒമാനില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊതുസുരക്ഷക്കായി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. മറ്റ് ചിലന്തികളില്‍ നിന്ന് വ്യത്യസ്തവും അപകടകാരികളുമാണ് ഈ ചിലന്തികള്‍.

കറുത്ത നിറമാണ് ഇവയുടെ ശരീരത്തിന്. കറുപ്പില്‍ ചുവപ്പ്, ഓറഞ്ച്, തവിട്ട് നിറത്തിലുള്ള വരകളും കാണപ്പെടുന്നു. കൊടിയ വിഷമുള്ള ഈ ചിലന്തികള്‍ കടിച്ചാല്‍ കടിയേറ്റ ഭാഗത്ത് തടിപ്പോട് കൂടി വേദന, പേശികളുടെ ബലഹീനത എന്നിവയാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമെ മനം പുരട്ടല്‍, ഛര്‍ദ്ദി, അടിവയറ്റിലെ കൊളുത്തിവലിക്കുന്ന പോലുള്ള വേദന എന്നീ ലക്ഷണങ്ങളും പ്രകടമാകാറുണ്ട്.

ഈ ചിലന്തികളുടെ കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങളും മന്ത്രാലയം വ്യക്തമാക്കി. കടിയേറ്റാല്‍ പരിഭ്രാന്തരാകേണ്ടെന്നും കടിയേറ്റ സ്ഥലത്ത് ഐസ് പാക്കുകള്‍ വെക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

കടിയേറ്റ സ്ഥലത്തെ തടിപ്പും വേദനയും കുറയാന്‍ ഇത് സഹായിക്കും. ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ നേടുകയും വേണം. ഇത്തരത്തിലുള്ള ചിലന്തികളെ കണ്ടാന്‍ വിവരം മസ്കറ്റ് മുന്‍സിപ്പാലിറ്റിയെ അറിയിക്കാനും നിര്‍ദ്ദേശമുണ്ട്. 1111 എന്ന നമ്പരില്‍ വിവരം അറിയിക്കുക.


#Oman #Ministry #Health #issued #warning #against #poisonous #spiders.

Next TV

Related Stories
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
Top Stories










News Roundup