#Fishprice | യുഎഇയിൽ മത്സ്യ വില കുതിക്കുന്നു; മത്തി 20 ദിർഹം കടന്നു, മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില വർദ്ധിച്ചു

#Fishprice | യുഎഇയിൽ മത്സ്യ വില കുതിക്കുന്നു; മത്തി 20 ദിർഹം കടന്നു, മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില വർദ്ധിച്ചു
Aug 2, 2024 10:25 AM | By VIPIN P V

ദുബായ് : (gccnews.in) കൊടുംചൂടിൽ മത്സ്യബന്ധനം കുറഞ്ഞതോടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില പലമടങ്ങു കൂടി.

കിലോ 32 – 40 ദിർഹത്തിന് ലഭിച്ചിരുന്ന നെയ്മീൻ (അയക്കൂറ) 89 ദിർഹത്തിലേക്ക് ഉയർന്നു. ചെറിയ നെയ്മീന് പോലും 40 ദിർഹത്തിനടുത്താണ് വില.

മുഴുവനായി വാങ്ങുകയും വേണം. അര – ഒരു കിലോ കണക്കിൽ വാങ്ങുന്ന വലിയ മീനുകൾക്ക് 50 ദിർഹത്തിന് മുകളിലാണ് വില. മത്തി വില പോലും 20 ദിർഹം കടന്നു.

മത്തിയുടെ വരവും കുറഞ്ഞു. പ്രാദേശികമായി മീൻപിടിത്തം കുറ‍ഞ്ഞതോടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള മീനുകളും ഫാമുകളിൽ വളർത്തുന്ന മീനുകളുമാണ് ഇപ്പോൾ ചന്തകളിൽ ലഭിക്കുന്നത്.

കൊടുംചൂടിൽ മീൻപിടിത്തം ദുഷ്കരമാണെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ പകൽ മീൻപിടിത്തം ഏതാണ്ട് പൂർണമായും നിലച്ചു. എല്ലാ മീനുകൾക്കും വില കൂടിയിട്ടുണ്ട്.

ഷാർജ, ദുബായ് മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും മീനിന്റെ വില കേട്ടാൽ പൊള്ളും. മാർക്കറ്റുകളിലെ തിങ്ങി നിറഞ്ഞ മീൻ തട്ടുകൾ ഏറക്കുറെ ഒഴിഞ്ഞുകിടക്കുകയാണ്.

ദിവസവും ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം. ലേലംവിളി തുടങ്ങുന്നതു തന്നെ ഉയർന്ന വിലയിലാണ്.

അതുകൊണ്ടു തന്നെ പലരും മീൻ എടുക്കാതെ മടങ്ങുകയാണ്. മാർക്കറ്റിൽ എത്തുമ്പോൾ തന്നെ ഈ ശൂന്യത വ്യക്തമാകും. സ്വദേശികളുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട ഹമൂർ ഇപ്പോൾ കിട്ടാനില്ല.

25 ദിർഹത്തിന് ലഭ്യമായിരുന്ന ഹമൂറിന്റെ വില കിലോ 60 ദിർഹവും കടന്നു കുതിക്കുന്നു. സാധാരണക്കാരന്റെ മീനായ ഷേരിയുടെ വിലയും കൂടി. 15 ദിർഹത്തിന് ലഭിച്ചിരുന്ന ഷേരിയുടെ വില 40 ദിർഹവും കടന്നു.

ഗ്രില്ലുകളിലെ താരം സീ ബ്രീമിന്റെയും വില കുതിക്കുകയാണ്. 25 ദിർഹമായിരുന്നത് ഇപ്പോൾ 35 – 40 ആയി. സീ ബാസും ഇതേ വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. കടുത്ത മീൻ ക്ഷാമം ഒരുവശത്തു നിൽക്കുമ്പോൾ മറുവശത്ത് കച്ചവടം കുത്തനെ ഇടിയുകയാണ്.

ഉയർന്ന‍ വില കാരണം മലയാളി കുടുംബങ്ങൾ പലരും മീൻ വേണ്ടെന്നു വച്ചു. ആരും വാങ്ങുന്നില്ലെന്ന പരാതിയാണ് കച്ചവടക്കാർക്ക്.

കാലാവസ്ഥ മാറുന്നതു വരെ ഇതേ അവസ്ഥ തുടരുമെന്നാണ് മത്സ്യ ബന്ധന മേഖലയിലുള്ളവർ പറയുന്നത്. പ്രവാസികൾ വേനലവധിക്കു നാട്ടിൽ പോയതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വേനൽക്കാലത്ത് പൊതുവെ കച്ചവടം കുറയുമെന്നും അവർ പറഞ്ഞു.

#Fishprice #soar #UAE #Herring #crossed #dirhams #price #Malayali #favorite #fish #goneup

Next TV

Related Stories
100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ

Apr 23, 2025 05:01 PM

100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ

നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം...

Read More >>
റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

Apr 23, 2025 04:55 PM

റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് തീ​പി​ട​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റി​ൽ അ​ക​പ്പെ​ട്ട 16 പേ​രെ ര​ക്ഷ‍പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ട​ത്തി​ലെ മ​റ്റു...

Read More >>
ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു

Apr 23, 2025 03:37 PM

ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു

ഇന്ന് രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം...

Read More >>
ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്

Apr 23, 2025 03:24 PM

ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ അ​പേ​ക്ഷി​ച്ച് സീ​നി​യ​ർ ടീ​മി​ന്‍റെ നി​രീ​ക്ഷ​ക​യാ​യി. പി​ന്നീ​ടാ​ണ് കേ​ര​ള വ​നി​ത...

Read More >>
മടപ്പള്ളി കോളേജ്  അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

Apr 23, 2025 02:18 PM

മടപ്പള്ളി കോളേജ് അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

നൗഷാദ് മടപ്പള്ളി സ്വാഗതവും കെ പി ഇക്ബാല്‍ നന്ദിയും പറഞ്ഞു. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവര്‍ 55092652 എന്ന നമ്പറിലാണ്...

Read More >>
തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

Apr 23, 2025 01:53 PM

തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍...

Read More >>
Top Stories










News Roundup