ദോഹ :(gcc.truevisionnews.com) ഗവണ്‍മെന്റ് കോളേജ് മടപ്പള്ളിയിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ഖത്തര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. അഡ്വ. ഫൈസല്‍ കേളോത്ത് (പ്രസിഡന്റ്), ബിജു സി കെ (ജനറല്‍ സെക്രട്ടറി), നൗഷാദ് മടപ്പള്ളി (ട്രഷറര്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
മുബാറക് മുഹമ്മദ് (വൈസ് പ്രസിഡന്റ്), റഹിയാസ് എം എം (സെക്രട്ടറി), ഷിറാസ് സിതാര (മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവര്‍ സഹഭാരവാഹികളാണ്.
കെ പി ഇക്ബാല്‍, ആഷിഖ് അഹമ്മദ്, ഡോ. സാദത്ത് എന്‍, മധുസൂധനന്‍ എം കെ, അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി എന്നിവരാണ് രക്ഷധികാരികള്‍. ദോഹ എം ആര്‍ എ റസ്റ്ററന്റില്‍ ചേര്‍ന്ന യോഗത്തില്‍ ബിജു സി കെ അധ്യക്ഷത വഹിച്ചു.
നൗഷാദ് മടപ്പള്ളി സ്വാഗതവും കെ പി ഇക്ബാല്‍ നന്ദിയും പറഞ്ഞു. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവര്‍ 55092652 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
#Qatar #chapter #Government #College #Madappally #alumni #association #launched.