മനാമ: (gcc.truevisionnews.com) റിഫയിലെ ഹജിയാത്തിൽ താമസ കെട്ടിടത്തിൽ തീപിടിച്ച് ബഹ്റൈനികളായ മാതാവും മകനും മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച 2.30നാണ് സംഭവം. ഒമ്പതു നില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
30 വയസ്സുകാരനായ യുവാവാണ് പൊള്ളലേറ്റ് മരിച്ചത്. തീപടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് സ്വരക്ഷാർഥം താഴേക്ക് ചാടിയതിനെ തുടർന്ന് പരിക്കേറ്റാണ് 48കാരിയായ മാതാവ് മരണപ്പെട്ടത്.
കെട്ടിടത്തിനകത്ത് പുകനിറയുകയും താമസക്കാർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തിരുന്നു. പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യം മോശമായ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീപിടത്തമുണ്ടായ ഫ്ലാറ്റിൽ അകപ്പെട്ട 16 പേരെ രക്ഷപ്പെടുത്തുകയും കെട്ടിടത്തിലെ മറ്റു താമസക്കാരായ 116 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
അപകടമുണ്ടായ ഫ്ലാറ്റ് പൂർണമായും കത്തിയ നിലയിലാണ്. സമീപത്തെ റൂമുകളിലേക്കും തീപടർന്നിരുന്നു. അപകട കാരണം സ്ഥിരീകരിച്ചിട്ടില്ല. തീ പൂർണമായും ഫയർഫോഴ്സ് നിയന്ത്രണ വിധേയമാക്കി.
#Firebreakout #Riffaresidentialbuilding #death #toll #rises #two