അബുദാബി :(gcc.truevisionnews.com) കള്ളപ്പണ നിരോധന നിയമം ലംഘിച്ചതിന് ബാങ്കിനെതിരെ 58 ലക്ഷം ദിർഹം പിഴ ചുമത്തി സെൻട്രൽ ബാങ്ക്.
കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, നിയമ വിരുദ്ധ സംഘടനകൾക്ക് പണം നൽകൽ എന്നീ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമമാണ് ബാങ്ക് ലംഘിച്ചത്.സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും തീരുമാനിച്ചു.
എന്നാൽ, ബാങ്കിന്റെ പേര് വെളിപ്പെടുത്താൻ സെൻട്രൽ ബാങ്ക് തയാറായിട്ടില്ല. ബാങ്കിങ് മേഖലയുടെ സുതാര്യതയും സത്യസന്ധതയും നിലനിർത്താൻ സെൻട്രൽ ബാങ്ക് സ്വീകരിച്ചിരിക്കുന്ന ചട്ടങ്ങൾ എല്ലാ ബാങ്കുകളും അതിന്റെ ഉടമകളും ജീവനക്കാരും പാലിക്കണം.
നിയമ ലംഘനങ്ങളുടെ പേരിൽ ഗാലക്സി ഇൻഷുറൻസ് ബ്രോക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു.
#central #bank #imposed #fine #dh58 #lakh #bank #violating #anti #black #moneyact