#AlAinCourt | ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും നൽകിയില്ല; തൊഴിലാളിക്ക് തുണയായി അൽ ഐൻ കോടതി

#AlAinCourt | ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും നൽകിയില്ല; തൊഴിലാളിക്ക് തുണയായി അൽ ഐൻ കോടതി
Aug 5, 2024 04:40 PM | By VIPIN P V

അൽ ഐൻ : (gccnews.in) നാല് വർഷത്തിലേറെയായി ജോലി ചെയ്തതിന് ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്ന് അൽ ഐൻ അപ്പീൽ കോടതി വിധിച്ചു.

വാർഷികാവധി അലവൻസിന് 7,000 ദിർഹം, നോട്ടീസ് പിരീഡ് ഫീസിന് 3,000 ദിർഹം, എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിയായി 4,590 ദിർഹം, 3 മാസത്തെ ശമ്പളം 9,000 ദിർഹം എന്നിവ ഉൾപ്പെടെ ആകെ 23,590 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണിത്.

എന്നാൽ തുടർനടപ‌ടിയുടെ ഭാഗമായി അധികൃതർ തൊഴിലുടമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

അതിനാൽ പരാതിക്കാരന് വാർഷികാവധി അലവൻസിന് 1,125 ദിർഹത്തിനും സേവനാനന്തര ഗ്രാറ്റുവിറ്റിയായി 4,328 ദിർഹത്തിനും അർഹതയുണ്ടെന്ന് സ്ഥിരീകരിച്ച് കോടതി തീരുമാനം പുറപ്പെടുവിക്കുകയായിരുന്നു.

മറ്റു ആനുകൂല്യങ്ങൾ തിരസ്കരിക്കുകയും ചെയ്തു. 3,000 ദിർഹമായിരുന്നു ജീവനക്കാരന്റെ പ്രതിമാസ ശമ്പളം.

എന്നാൽ, നാല് വർഷത്തിലേറെ ജോലി ചെയ്ത ശേഷം തന്റെ സേവനം അവസാനിപ്പിച്ചതായി തൊഴിൽദാതാവ് അറിയിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ ബോധിപ്പിച്ചു.

മൂന്ന് മാസത്തെ ശമ്പളം 9,000 ദിർഹം, കേസിന്റെ ഫീസും ചെലവും കൂടാതെ, 1,500 ദിർഹവും യാത്രാ ടിക്കറ്റ് അലവൻസും ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, പരാതിക്കാരൻ ജോലി ഉപേക്ഷിച്ചുവെന്നും ശമ്പളം വാങ്ങാൻ അയാൾക്ക് അർഹതയില്ലെന്നുമായിരുന്നു തൊഴിലുടമയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

കോടതി ഇരു കക്ഷികളോടും അനുരഞ്ജനത്തിന് നിര്‍ദേശിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഒരു കക്ഷിയും അനുരഞ്ജന കരാർ സമർപ്പിച്ചില്ല. തൽഫലമായി വ്യവഹാരത്തിന്റെ ഫീസും ചെലവും കൂടാതെ 14,453 ദിർഹം ജീവനക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു.

#Salaryarrears #benefits #not #paid #AlAinCourt #worker

Next TV

Related Stories
സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

Mar 20, 2025 08:44 PM

സൗദിയിൽ കനത്ത മഴ; മക്കയിൽ റെഡ് അലര്‍ട്ട്, തീര്‍ഥാടക‍ർക്ക് ജാഗ്രതാ നിർദേശം

ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Mar 20, 2025 08:39 PM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

30 വർഷത്തോളമായി ബിഎംഡബ്ല്യു കമ്പനിയുടെ സൗദിയിലെ സ്‌പെയർ പാർട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. പരേതരായ ബിച്ചാമ്മദും കദീസയുമാണ്...

Read More >>
ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

Mar 20, 2025 04:50 PM

ഖത്തറിൽ ഈ വർഷത്തെ സകാത്ത് അൽ ഫിത്തർ 15 റിയാൽ

പെരുന്നാൾ നമസ്കാരത്തിന് മുമ്പ് സകാത്ത് അൽ ഫിത്തർ നൽകണമെന്ന് സകാത്ത് അഫയേഴ്‌സ് വകുപ്പ്...

Read More >>
ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

Mar 20, 2025 02:35 PM

ഫോർമുല 1: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനാൽ തുടർച്ചയായ അഞ്ചാം വർഷവും ജിദ്ദ കോർണിഷ് സർക്യൂട്ട്...

Read More >>
ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

Mar 20, 2025 01:48 PM

ഷെയ്ഖ് സായിദ് റോഡിലെ തിരക്ക്; അബുദാബി ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇനി നാല് വരി

മൂന്നിൽനിന്ന് 4 ലെയ്നാക്കി ഉയർത്തിയതോടെ റോഡിന്റെ ശേഷി 25%...

Read More >>
ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

Mar 20, 2025 01:00 PM

ബഹ്റൈനിൽ ചെറിയപെരുന്നാൾ മാർച്ച് 30തിനായിരിക്കുമെന്ന് പ്രവചനം

റ​മ​ദാ​ൻ ആ​രം​ഭി​ച്ച അ​തേ ദി​വ​സം​ത​ന്നെ, അ​താ​യ​ത്, ശ​നി​യാ​ഴ്ച റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​മെ​ന്നും മാ​ർ​ച്ച് 30നു​ത​ന്നെ...

Read More >>