അബുദാബി: (https://gcc.truevisionnews.com)റിക്കവറി വാഹനങ്ങളിൽ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറയ്ക്കരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
അങ്ങനെ ചെയ്യുന്നവർക്ക് പിഴയും ബ്ലാക്ക് പോയിന്‍റും ചുമത്തും.
ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് റിക്കവറി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളുമാണ് ചുമത്തുക.
കൊണ്ടുപോകുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പൊലീസ് അറിയിച്ചു
#do #not #cover #number #plates #vehicles #transported #recovery #vehicles #abu #dhabi