#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി
Sep 13, 2024 09:06 PM | By Athira V

അ​ബൂ​ദ​ബി: ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. ഹൈ​ഡ്ര​ജ​നി​ലും വൈ​ദ്യു​തി​യി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹ​രി​ത ബ​സു​ക​ള്‍ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങി​യ​താ​യി സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​മാ​യ അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു.

2030ഓ​ടെ അ​ബൂ​ദ​ബി​യെ പൊ​തു​ഗ​താ​ഗ​ത ഹ​രി​ത മേ​ഖ​ല​യാ​യി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി മൊ​ബി​ലി​റ്റി ആ​വി​ഷ്‌​ക​രി​ച്ച ഗ്രീ​ന്‍ ബ​സ് പ​ദ്ധ​തി​യി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

മ​റീ​ന മാ​ള്‍, അ​ല്‍ റീം ​ദ്വീ​പി​ലെ ഷം​സ് ബൂ​ട്ടി​ക് എ​ന്നി​വ​ക​ള്‍ക്കി​ട​യി​ലെ റൂ​ട്ട് 65ലാ​ണ് പു​തി​യ ഗ്രീ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. സ​ര്‍വി​സ് ന​ട​ത്തി ബ​സു​ക​ളു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി​യ​ശേ​ഷം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കാ​നും കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്താ​നു​മാ​ണ് അ​ധി​കൃ​ത​രു​ടെ നീ​ക്കം.

നി​ല​വി​ൽ ഡീ​സ​ലി​ലോ​ടു​ന്ന പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളൊ​ക്കെ പു​ന​രു​പ​യോ​ഗ ഊ​ര്‍ജ​ത്തി​ലോ​ടു​ന്ന​വ​യാ​ക്കി മാ​റ്റി കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

2023 ന​വം​ബ​റി​ല്‍ ആ​രം​ഭി​ച്ച ഗ്രീ​ന്‍ ബ​സ് പ​ദ്ധ​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍ 2025 ജൂ​ണി​ല്‍ സ​മാ​പി​ക്കും. ഇ​തി​നി​ടെ ഡ്രൈ​വ​ര്‍മാ​ര്‍ അ​ട​ക്ക​മു​ള്ള ബ​സ് ഓ​പ​റേ​റ്റ​ര്‍മാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പ​രി​ശീ​ല​ന​ങ്ങ​ളും എ​ഡി മൊ​ബി​ലി​റ്റി ന​ല്‍കും.

ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നും അ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മു​ള്ള പ​രി​ശീ​ല​നം ടെ​ക്നീ​ഷ്യ​ന്‍മാ​ര്‍ക്കും ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ ഭാ​വി​യി​ല്‍ ഒ​രു​ല​ക്ഷം മെ​ട്രി​ക് ട​ണ്‍ കാ​ര്‍ബ​ണ്‍ മാ​ലി​ന്യം ഇ​ല്ലാ​താ​ക്കാ​നാ​വു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.

ഹ​രി​ത പൊ​തു​ഗ​താ​ഗ​ത ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. 2030ഓ​ടെ അ​ബൂ​ദ​ബി​യി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും ഹ​രി​ത​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

2050ഓ​ടെ ഇ​ത് 100 ശ​ത​മാ​ന​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി മാ​റ്റാ​നാ​വു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ലെ യാ​ത്ര​ക്കൂ​ലി​യാ​ണ് ഇ​തി​നും ബാ​ധ​ക​മാ​വു​ക.

ബ​സ് ഡി​പ്പോ​ക​ളി​ല്‍ ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ളും ഇ​തി​ന​കം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​രു​ന്ന ഹൈ​ഡ്ര​ജ​ന്‍ ബ​സു​ക​ളി​ല്‍നി​ന്ന് നീ​രാ​വി മാ​ത്ര​മാ​വും പു​റ​ന്ത​ള്ളു​ക.

ഹൈ​ഡ്ര​ജ​ന്‍, ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചും മ​റ്റും പ​ഠി​ക്കാ​ന്‍ ഇ​മാ​റാ​ത്തി എ​ന്‍ജി​നീ​യ​ര്‍മാ​രെ ചൈ​ന​യി​ലേ​ക്കും ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്കും നേ​ര​ത്തേ അ​യ​ച്ചി​രു​ന്നു.

520 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ഓ​രോ ബ​സും ദി​വ​സം പി​ന്നി​ടും. ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​ദി​നം 3.7 ട​ണ്‍ കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ ഇ​ല്ലാ​താ​ക്കാ​നാ​വും.

#Green #bus #service #launched #AbuDhabi

Next TV

Related Stories
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
Top Stories