ദുബായ് : (gcc.truevisionnews.com) വേനൽചൂടിന് കാഠിന്യം കൂടിവരുന്നതിനാൽ ദുബായ് മിറക്കിൾ ഗാർഡന്റെ പതിമൂന്നാമത് സീസൺ ജൂൺ 15ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. 2024 ഒക്ടോബറിൽ തുറന്ന പതിമൂന്നാമത് സീസൺ 8 മാസത്തിനു ശേഷമാണ് അടയ്ക്കുന്നത്.
120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ മിറക്കിൾഗാർഡനിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്.
പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ തുടങ്ങി പൂന്തോട്ടത്തിന്റെ ഓരോ കോണും ഫോട്ടോ ഫ്രെയിമായി ചിത്രങ്ങളിൽ ഇടംപിടിക്കുകയാണ്. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളും ഒട്ടേറെ.
ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
#Summer #heat #intensifying #Dubai #Miracle #Garden #season #end #June