#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
Sep 13, 2024 10:00 PM | By VIPIN P V

ഷാർജ /അജ്മാൻ : (gcc.truevisionnews.com) മുഹമ്മദ് നബിയുടെ ജന്മദിനമായ ഞായറാഴ്ച(15) ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായിരിക്കും.

എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. അവ ആഴ്‌ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കും.

നീല പാർക്കിങ് ചിഹ്നങ്ങൾ ഉപയോഗിച്ച് ഇവ വേർതിരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ് ലാമിക രാജ്യങ്ങളിലും പ്രവാചകന്‍റെ ജന്മദിനം അറബിക് മാസം റബിഅൽ അവ്വൽ 12 ന് ആഘോഷിക്കുന്നു. ഇത് ഇസ്​ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.

∙ മുവൈലയിൽ പണമടച്ചുള്ള പാർക്കിങ്

ഷാർജയിലെ മുവൈലെ വാണിജ്യ മേഖലയ്ക്ക് ചുറ്റുമുള്ള എല്ലാ പൊതു പാർക്കിങ്ങുകൾക്കും പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും നിരക്കുകൾ ഈടാക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പുതിയ സമയവും ഫീസും ഡ്രൈവർമാരെ അറിയിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്കിങ് മാനേജ്‌മെന്‍റ് പ്രദേശത്ത് നീലനിറത്തിലുള്ള ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

∙ അജ്മാൻ ഡ്രൈവിങ് അക്കാദമിക്ക് അവധി

അതേസമയം, അജ്മാൻ ഡ്രൈവിങ് അക്കാദമി ഞായറാഴ്ച അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഫാസ്റ്റ് വെഹിക്കിൾ ഇൻസ്പെക് ഷൻ ആൻഡ് റജിസ്ട്രേഷൻ സെന്‍ററും അതേ ദിവസം തന്നെ അടയ്ക്കും.

രണ്ട് സൗകര്യങ്ങളും ഈ മാസം 16ന്( തിങ്കളാഴ്ച) വീണ്ടും തുറന്ന് സാധാരണ സർവീസുകൾ പുനരാരംഭിക്കും.

നബിദിനത്തോടനുബന്ധിച്ച് 15 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഈ അവസരത്തിൽ പൊതുമേഖലാ അവധി പ്രഖ്യാപിച്ച് സർക്കുലറും പുറത്തിറക്കി. ഈ അവധിക്ക് ശേഷം യുഎഇ നിവാസികൾക്ക് ലഭിക്കുക ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബറിലെ നീണ്ട അവധിയാണ്.

ഡിസംബർ 2, 3 തീയതികൾ യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് വരിക. ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ അത് നാല് ദിവസത്തെ അവധിയായി മാറും.


#ProphetDay #Freepublicparking #Sharjah

Next TV

Related Stories
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
Top Stories