---
title: "#death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/235664/expatriate-malayali-passedaway-riyadh"
published_at: "2024-09-14T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5d4774b3bd_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: [** മലയാളി റിയാദിലെ താമസസ്ഥലത്ത്​ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് ആണ്​ റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ചത്​.

## Article Content

**റിയാദ്: [** മലയാളി റിയാദിലെ താമസസ്ഥലത്ത്​ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി തെക്കത്ത് വീട്ടിൽ ഹരിദാസ് ആണ്​ റിയാദ്​ ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ചത്​.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: കുട്ടികൃഷ്ണൻ (പരേതൻ), മാതാവ്: സൊരോഗണി അമ്മ (പരേത), ഭാര്യ: മൃദുല, മകൻ: പ്രണവ്.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/235664/expatriate-malayali-passedaway-riyadh)