#spoiledmeat | ഹവല്ലിയിൽ 250 കിലോ കേടുവന്ന മാംസം പിടികൂടി

#spoiledmeat | ഹവല്ലിയിൽ 250 കിലോ കേടുവന്ന മാംസം പിടികൂടി
Sep 15, 2024 10:42 PM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഹവല്ലിയിൽ പുതിയതെന്ന വ്യാജേന വിൽക്കാൻവെച്ച 250 കിലോഗ്രാം കേടുവന്ന മാംസം പബ്ലിക് അതോറിറ്റി ഫോർ ഫുഡ് കണ്ടുകെട്ടി.

കൂടാതെ, 11 നിയമലംഘനങ്ങൾ കണ്ടെത്തുകയും മായം കലർന്ന വിവിധ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.

കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് ഭക്ഷണ ശാലകൾ പ്രവർത്തിപ്പിക്കുക, മായം കലർന്ന ഭക്ഷണം വിൽക്കുക, ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.

ശീതീകരിച്ച മാംസം, കോഴി, പക്ഷികൾ എന്നിവ കേടുവന്നതായും അതോറിറ്റി കണ്ടെത്തി. നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഹവല്ലി ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽകന്ദരി പറഞ്ഞു.

ഫുഡ് സ്റ്റോറുകൾ, സെൻട്രൽ മാർക്കറ്റുകൾ, വെയർഹൗസുകൾ, ഭക്ഷ്യ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ചട്ടങ്ങളുടെ ലംഘനങ്ങൾ തടയുക എന്നിവയാണ് ലക്ഷ്യം.

#spoiledmeat #seized #Havali

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall