#RTA | ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് ആർടിഎ

 #RTA | ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് ആർടിഎ
Sep 16, 2024 01:35 PM | By Jain Rosviya

ദുബായ് :(gcc.truevisionnews.com)റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു.

ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്‍റർസെക്ഷൻ വികസന പദ്ധതിയുടെ ഭാഗമായാണിത്.

ഈ പദ്ധതി യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു.

601 മീറ്റർ നീളമുള്ള ആദ്യ പാലത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് പാതകൾ ഉണ്ട്. ഇത് ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് കിഴക്കോട്ട് ഗതാഗത സൗകര്യമൊരുക്കുന്നു.

തുടർന്ന് ഖിസൈസിലേയ്ക്കും ദെയ്‌റയിലേക്കും വടക്കോട്ടേയ്ക്ക് തുടരുന്നു. ഈ പാലം യാത്രാ സമയം 40 ശതമാനം കുറയ്ക്കും.

തിരക്കേറിയ സമയത്തെ യാത്ര 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കും. 664 മീറ്റർ നീളവും രണ്ട് പാതകളുമുള്ള രണ്ടാമത്തെ പാലത്തിന് മണിക്കൂറിൽ 3,200 വാഹന ശേഷിയുണ്ട്.


ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് തെക്കോട്ട് അൽ യലായിസ് സ്ട്രീറ്റിലേയ്ക്കും ജബൽ അലി തുറമുഖത്തേയ്ക്കും വരുന്ന വാഹനങ്ങളുടെ ഒഴുക്ക് വേർതിരിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലം സഹായിക്കുന്നു.

യാത്രാ സമയം ഈ പാലം 70 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് യാത്രാ സമയം 21 മിനിറ്റിന് പകരം 7 മിനിറ്റാക്കി കുറയ്ക്കും.

ഗാർൺ അൽ സബ്ഖ സ്ട്രീറ്റിനെ അൽ അസയേൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു ഈ പദ്ധതിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ പാലം ഒക്ടോബറിൽ തുറക്കും.

943 മീറ്റർ നീളമുള്ള പാലത്തിന് ഓരോ ദിശയിലും രണ്ട് പാതകളുണ്ട്. കൂടാതെ മണിക്കൂറിൽ ആകെ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപന ചെയ്തിരിക്കുന്നു.

ഇത് രണ്ട് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും.

പദ്ധതി ഇപ്പോൾ 97 ശതമാനം പൂർത്തിയായതായി അൽ തായർ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവീസ് റോഡിലെ കവലകളിൽ 7 കിലോമീറ്റർ നീളത്തിൽ മെച്ചപ്പെടുത്തലും വികസനത്തിൽ ഉൾപ്പെടുന്നു.

കൂടാതെ, പദ്ധതി പുതിയ തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ, ഡ്രെയിനേജ് നെറ്റ്‌വർക്കുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവ അവതരിപ്പിക്കും.

#RTA #opens #two #new #bridges #Dubai

Next TV

Related Stories
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

Apr 21, 2025 07:38 PM

ഇടക്കാല ആശ്വാസവുമായി കൊച്ചിയിലേക്ക് സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്

എയർ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മല‍ബാറിലെ പ്രവാസികൾ ഇനി ആവശ്യമെങ്കിൽ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി...

Read More >>
Top Stories