#insurance | യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു

#insurance | യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു
Sep 22, 2024 01:59 PM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ അംഗത്വമെടുത്തതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

തൊഴിൽ വിപണി കരുത്തുറ്റതാക്കാനും ജോലി നഷ്ടപ്പെട്ട കാലയളവിലും കുടുംബത്തിനൊപ്പം മാന്യമായി ജീവിക്കാനുള്ള വരുമാനത്തിനും വേണ്ടിയാണ് നിർബന്ധിത തൊഴിൽ നഷ്ട ഇൻഷൂറൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവിൽ മറ്റൊരു ജോലി കണ്ടെത്താനും സാവകാശം ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കെല്ലാം ഇൻഷുറൻസ് നിർബന്ധമാണ്. പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ.

3 മാസത്തിൽ കൂടുതൽ പ്രീമിയം അടയ്ക്കാതിരുന്നവർക്ക് 200 ദിർഹം അധിക പിഴയുണ്ടാകും. കഴിഞ്ഞ വർഷം ഇൻഷുറൻസ് എടുത്ത് യഥാസമയം പുതുക്കാത്ത മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഇതിനകം പിഴ ചുമത്തുകയും ചെയ്തിരുന്നു.

പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ 5 ദിർഹമും കൂടുതൽ ആണെങ്കിൽ 10 ദി‍ർഹമും ആണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്.

ജീവനക്കാരന്റെ സൗകര്യം അനുസരിച്ച് മാസത്തിലോ 3, 6, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടിസ്ഥാന ശമ്പളത്തിന്റെ 60% തുക നഷ്ടപരിഹാരമായി 3 മാസത്തേക്കു ലഭിക്കും.

ആദ്യ പദ്ധതിയിൽ ചേർന്നവർക്ക് മാസത്തിൽ 10,000 ദിർഹത്തിൽ കുടാത്ത തുകയും രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് 20,000 ദിർഹത്തിൽ കൂടാത്ത തുകയുമാണ് ലഭിക്കുക.

ഇൻഷുറൻസ് കമ്പനിയുടെ ഇ–പോർട്ടൽ (www.iloe.ae) വഴിയോ സ്മാർട് ആപ്ലിക്കേഷൻ (ILOE) വഴിയോ അപേക്ഷ സമർപ്പിക്കാം.

ബാങ്ക് സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ, കിയോസ്‌ക് മെഷീനുകൾ, ബിസിനസ് സർവീസ് സെന്ററുകൾ, മണി എക്‌സ്‌ചേഞ്ചുകൾ എന്നിവ മുഖേനയും അപേക്ഷിക്കാം.

തുടർച്ചയായി 12 മാസമെങ്കിലും ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത സ്വന്തം കാരണത്താലല്ലാതെ പിരിച്ചുവിടപ്പെട്ടവർക്കാണ് ആനുകൂല്യം ലഭിക്കുക.

അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം ജോലി രാജിവച്ചവർക്കും ആനുകൂല്യം കിട്ടില്ല.

നിക്ഷേപകർ, വീട്ടുജോലിക്കാർ, താൽക്കാലിക തൊഴിൽ കരാറുള്ള ജീവനക്കാർ, 18 വയസ്സിന് താഴെയുള്ളവർ, വിരമിച്ച ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചവർ എന്നിവർക്ക് ഇളവുണ്ട്.

#UAE #number #people #enrolled #unemployment #insurance #crossed #80 #lakh

Next TV

Related Stories
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
Top Stories