#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
Sep 22, 2024 02:43 PM | By ShafnaSherin

ദുബായ് : (gcc.truevisionnews.com)ഗതാഗത സുരക്ഷാ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്രവാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു.

ജനുവരി മുതൽ ഓഗസ്റ്റ് വരെ നടത്തിയ പരിശോധനയിലാണ് സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തത്.

വാഹനമോടിക്കുന്നവർ, കാൽനട യാത്രക്കാർ തുടങ്ങി റോഡ് ഉപയോക്താക്കൾ ഗതാഗത നിയമം പാലിക്കണമെന്ന് ദെയ്റ നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു.

സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ, സാധാരണ സൈക്കിളുകൾ എന്നിവയിലൂടെ പോകുന്നവർ കാര്യമായ അപകടമുണ്ടാക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

ഇതു മറ്റു ഡ്രൈവർമാരെയും കാൽനട യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും പറഞ്ഞു.

നിശ്ചിത പാതയിലൂടെയല്ലാതെ സഞ്ചരിക്കുക, എതിർ ദിശയിലൂടെ വാഹനമോടിച്ചു പോകുക, കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിക്കുക, സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കാതിരിക്കുക എന്നീ കാരണങ്ങളാലും വാഹനം പിടിച്ചെടുത്തിട്ടുണ്ട്.

ഇവ ശ്രദ്ധിക്കാം

∙ റോഡിന് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക

∙ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാതെയും അപകടമുണ്ടാക്കാതെയും ആവണം സൈക്കിൾ യാത്ര

. ഹെൽമറ്റിന് പുറമെ കയ്യിലും കാലിലും സുരക്ഷാ കവചം വേണം

∙ സൈക്കിളിന്റെ മുന്നിലും പിന്നിലുമായി ചുവന്ന നിറത്തിലുള്ള റിഫ്ലക്ടർ സ്ഥാപിക്കണം

∙ വെളിച്ചവും ബെല്ലും ബ്രേക്കും നിർബന്ധം ∙ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ

∙ ഉൾപ്രദേശങ്ങളിലും സീബ്രാ ക്രോസിലും 20 കി.മീ.

∙ സൈക്കിളിൽ അമിത ഭാരമോ ഒന്നിലേറെ പേരോ പാടില്ല.

∙ എതിർദിശയിലൂടെ സഞ്ചാരം പാടില്ല.

∙ യാത്രയ്ക്കിടെ ലെയ്ൻ മാറുന്നതിനു മുൻപ് കൈ കൊണ്ട് സിഗ്നൽ കാണിക്കണം

#Dubai #police #seized #3779 #two #wheelers #violating #rules

Next TV

Related Stories
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
Top Stories

News Roundup