റിയാദ് : (gcc.truevisionnews.com)തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ആങ്കർ കമ്പനിയുടെ ചില മോഡൽ പവർ ബാങ്കുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് സൗദി വാണിജ്യമന്ത്രാലയം.
ആങ്കർ കമ്പനിയുടെ പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ ആണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിറക്കിയത്.ഇവ തിരിച്ചുവിളിക്കുന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
A1642, A1647, A1652 എന്നീ പവർ ബാങ്ക് മോഡലുകളുടെ ഉപയോഗം നിർത്താനും ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും മന്ത്രാലയം അറിയിച്ചു.
കമ്പനിയുമായി ബന്ധപ്പെട്ട്, ഉൽപ്പന്നം തിരികെ നൽകാനും വാങ്ങിയ തുക തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു.ആങ്കർ കമ്പനിയുടെ ഈ മോഡലുകൾ അമിതമായ് ചൂടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
ഇത് അപകടത്തിലേക്ക് നയിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മന്ത്രാലയം പിൻവലിക്കൽ തീരുമാനിച്ചത്.
#Faults #detected #Saudi #withdraws #anchor #company #power #banks