#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ

#riceprice | കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ; യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില കുറയുമെന്ന് പ്രതീക്ഷ
Sep 29, 2024 05:30 PM | By ShafnaSherin

ദുബായ്:(gcc.truevisionnews.com)ചരക്കുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ നീക്കം ചെയ്തതോടെ ബസ്മതി ഇതര അരിയുടെ വില യുഎഇയിൽ 20 ശതമാനത്തോളം കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ ബസുമതിയും ബസുമതി അല്ലാത്തതുമായ അരി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ നിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്.ശനിയാഴ്ച, ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തു, ഒരു ടണ്ണിന് $ 490 (ഏകദേശം 1,800 ദിർഹം) എന്ന നിലയിൽ അടിസ്ഥാന വില നിശ്ചയിക്കുകയും ചെയ്തു.

രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.

ഈ മാറ്റം യുഎഇയിൽ വിപണി വിലയിൽ വളരെ പെട്ടെന്ന് തന്നെ ഏകദേശം 20 ശതമാത്തോളം ഇടിവിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു,' അൽ ആദിൽ സൂപ്പർമാർക്കറ്റ്‌സ് ചെയർമാൻ ഡോ.ധനഞ്ജയ് ദാതാർ പറഞ്ഞു. യുഎഇയിൽ, ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ഇനങ്ങളിൽ ഒന്നാണ് ബസുമതി ഇതര അരി.

അതായത് വിപണി വിഹിതത്തിന്‍റെഏകദേശം 70 ശതമാനം വരും. ഇന്ത്യയെ കൂടാതെ, തായ്‌ലൻഡ്, പാക്കിസ്ഥാൻ എന്നിവയാണ് യുഎഇയിലേക്കുള്ള മറ്റ് പ്രധാന അരി കയറ്റുമതിക്കാർ.

ഏപ്രിൽ 1 മുതൽ ആരംഭിച്ച ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ നാല് മാസങ്ങളിൽ അരി കയറ്റുമതി ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ഇന്ത്യൻ ഗവൺമെന്‍റ് ഡാറ്റ കാണിക്കുന്നു. ഈ വർഷത്തെ മികച്ച വിളവ് ചരക്കുകളുടെ കയറ്റുമതി അനുവദിക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിച്ചു.

ഇത് വില സ്ഥിരത നിലനിർത്താനും പ്രാദേശിക വിപണിയിൽ കൂടാതെ രാജ്യന്തര വിപണിയിലും നേട്ടമുണ്ടാക്കുന്നതിന് ഇന്ത്യയ്ക്ക് സഹായകരമാകും. 

#Non #Basmati #rice #prices #expected #drop #India #UAE #after #export #ban #lifted

Next TV

Related Stories
#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

Sep 29, 2024 05:45 PM

#FIREFORCE | താമസ കെട്ടിടങ്ങള്‍ക്കും ഫ്ലാറ്റുകൾക്കും പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കാൻ കുവൈത്ത്

കെട്ടിടങ്ങളെ ഫയര്‍ഫോഴ്‌സ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെടുത്തുന്ന പ്രധാന പദ്ധതി ഡിസംബറോടെ നടപ്പിലാക്കുമെന്നും മേജര്‍ ജനറല്‍...

Read More >>
#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

Sep 29, 2024 04:01 PM

#inspection | ഹ​വ​ല്ലി​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന; നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ-​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​ന്റെ...

Read More >>
#tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ

Sep 29, 2024 03:57 PM

#tourism | വിനോദ സഞ്ചാരത്തിന് പുത്തൻ ഉണർവുമായി ഷാർജ

മുൻ വർഷത്തേക്കാൾ 3.07 ശതമാനം വർധന. റഷ്യൻ സഞ്ചാരികളാണ് ഏറ്റവും കൂടുതൽ എത്തിയത്, 21%. തൊട്ടു പിന്നിൽ ഇന്ത്യയിൽ നിന്നുള്ള...

Read More >>
#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

Sep 29, 2024 03:47 PM

#Fire | ജിദ്ദ ഇന്റർനാഷനൽ മാർക്കറ്റിൽ തീപിടിത്തം

തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

Sep 29, 2024 03:35 PM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ അന്തരിച്ചു

25 വർഷമായി റിയാദിലുള്ള ഷാനവാസ് സ്വകാര്യ കമ്പനി...

Read More >>
Top Stories