---
title: "യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് മൂടൽമഞ്ഞ്"
english_title: "Fog less fog in different parts of the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/24/fog-less-fog-in-different-parts-of-the-uae"
published_at: "2021-09-16T15:34:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61431863e4021_Untitled-2.jpg"
keywords: []
---

# യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് മൂടൽമഞ്ഞ്

> **Lead Summary:** **ദുബായ് : **യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് മൂടൽമഞ്ഞ്. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എമിറേറ്റുകളുടെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിരുന്നു.

## Article Content

**ദുബായ് : **യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് മൂടൽമഞ്ഞ്. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എമിറേറ്റുകളുടെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിരുന്നു.

ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം പകൽ ചൂടു കൂടുതലായിരുന്നു.

ചിലയിടങ്ങളിൽ താപനില 44 ഡിഗ്രി വരെ ഉയർന്നു. അന്തരീക്ഷ ഈർപ്പം രാത്രിയിലും ഉയർന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നത് പലപ്പോഴും അപകടമുണ്ടാക്കും.

2008 മാർച്ച് 11ന് അബുദാബിയിലെ ഗന്തൂതിലുണ്ടായ അപകടം ഇന്നും നടുക്കുന്ന ഓർമയാണ്. ഇരുനൂറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി 6 പേരാണ് അന്ന് മരിച്ചത്. അറുപതോളം വാഹനങ്ങൾ ചാമ്പലായി. പലർക്കും ഗുരുതരമായി പരുക്കേറ്റു. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. വാഹനങ്ങളിൽ കുടുങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/24/fog-less-fog-in-different-parts-of-the-uae)