#healthinsurance | ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വിസയില്ല; ജനുവരി ഒന്നുമുതൽ നിർബന്ധം

#healthinsurance | ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വിസയില്ല; ജനുവരി ഒന്നുമുതൽ നിർബന്ധം
Oct 4, 2024 09:27 AM | By ADITHYA. NP

അബുദാബി :(gcc.truevisionnews.com) വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി.

അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വീസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്.

ഇതാദ്യമായാണ് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.

നിർബന്ധിത ഇൻഷുറൻസ് പദ്ധതി വടക്കൻ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസകരമാകും.

വിവിധ രോഗങ്ങളുള്ളവർ വർധിച്ച ചെലവു കാരണം കൃത്യമായി ചികിത്സ തേടാറില്ല. അവധിക്കു നാട്ടിലേക്കു പോകുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. അങ്ങനെ കാത്തിരിക്കുന്നതു രോഗാവസ്ഥ ഗുരുതരമാക്കിയിട്ടുമുണ്ട്.

നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്. അതിനായി ജീവനക്കാരിൽനിന്ന് പണം ഈടാക്കാൻ പാടില്ല. ഫാമിലി വീസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം.

ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾ.

ദുബായ്, അബുദാബി എമിറേറ്റുകളെക്കാൾ കുറവായിരിക്കും ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇൻഷുറൻസ് പ്രീമിയമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

അതേസമയം, കുറഞ്ഞ പ്രീമിയമുള്ള ഇൻഷുറൻസുള്ളവർക്ക് നിലവാരം കൂടിയ ആശുപത്രികളിൽ ചികിത്സയ്ക്ക് നിയന്ത്രണമുണ്ടാകും.

എന്നാൽ, ഓരോ കമ്പനിയുടെയും ആവശ്യപ്രകാരം കൂടുതൽ ആനുകൂല്യങ്ങളുള്ള പാക്കേജ് നൽകാനാകുമെന്നും ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കുന്നു.

പിഴ 500 ദിർഹം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

#No #visa #without #health #insurance #Compulsory #from #January1

Next TV

Related Stories
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
#rapecase | പീഡന കേസ്,  സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

Nov 19, 2024 08:12 PM

#rapecase | പീഡന കേസ്, സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം...

Read More >>
#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി  സമീപവാസികള്‍

Nov 19, 2024 03:20 PM

#save | അപ്രതീക്ഷിത വേലിയേറ്റം, കരയ്ക്ക് എത്താന്‍ കഴിയാതെ കടലില്‍ കുടുങ്ങി യുവാക്കൾ, രക്ഷകാരായി സമീപവാസികള്‍

അപ്രതീക്ഷിത വേലിയേറ്റത്തെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ യുവാക്കളെയാണ്...

Read More >>
#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

Nov 19, 2024 02:56 PM

#Arrest | 16 കിലോഗ്രാം ലഹരികളുമായി ഏഷ്യന്‍ പൗരർ പിടിയിൽ

ലഹരികളും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി വ്യത്യസ്തതരം ലഹരികൾ ഇവരിൽ നിന്നും...

Read More >>
Top Stories










News Roundup