#accident | അബുദാബിയിലെ വാഹനാപകടം; തീരാവേദനയായി കണ്ണൂർ സ്വദേശിയായ വിദ്യാർഥി

#accident | അബുദാബിയിലെ വാഹനാപകടം; തീരാവേദനയായി കണ്ണൂർ  സ്വദേശിയായ വിദ്യാർഥി
Nov 8, 2024 07:46 AM | By Susmitha Surendran

അബുദാബി : (gcc.truevisionnews.com) സീബ്രാ ക്രോസിങ് നിയമം പാലിക്കാത്തതിന് വില നൽകേണ്ടിവന്നത് ഒരു ജീവൻ.

കഴിഞ്ഞ ദിവസം അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് കുറുകെ കടക്കവെയാണ് കണ്ണൂർ പിലാത്തറ സ്വദേശിയും മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ഷാസിൽ മഹ്മൂദ് വാഹനമിടിച്ച് മരിച്ചത്.

വീടിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകാൻ സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ വാഹനം ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഷാസിൽ തൽക്ഷണം മരിച്ചു. അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ റിഹാം.

റോഡിന്റെ ഒരു വശത്ത് വില്ലകളിലും മറുവശത്ത് ബഹുനില കെട്ടിടങ്ങളിലുമായി ആയിരക്കണക്കിന് പേർ താമസിക്കുന്നുണ്ട്. ഇരുദിശകളിലുമായി ബസ് സ്റ്റോപ്പിലും മറ്റും ഇറങ്ങുന്നവർ തൊട്ടടുത്തുള്ള സിഗ്നലിലെ സീബ്രാ കോസ് വരെ നടക്കാൻ മടിച്ച് അലക്ഷ്യമായി റോഡിന് കുറുകെ കടക്കുന്നത് പതിവാണ്.

രാത്രിയായാലും പകലായാലും എത്ര തിരക്കുണ്ടെങ്കിലും സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും. സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.




#Zebra #Crossing #Costs #Lives #Malayali #student #AbuDhabi #death #kannur

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News