Featured

#Fire | ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം

News |
Dec 3, 2024 10:37 AM

മസ്‌കത്ത്: (gcc.truevisionnews.com) മസകത്ത് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലെ മബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടിത്തം.

മെറ്റല്‍ ആക്രി വില്‍പന സ്ഥാപനത്തിലാണ് സംഭവം. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

അതിവേഗം തീ പടരുകയും പ്രദേശത്താകെ പുക നിറയുകയും ചെയ്തിരുന്നു.

അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

#Fire #Bela #IndustrialArea #Massive #damage

Next TV

Top Stories










News Roundup






Entertainment News